പാര്‍ട്ടിയുടെ തണലില്‍ ബിനീഷ് ഒരു തലമുറയെ ലഹരിയിലേക്ക് നയിച്ചു: ചെന്നിത്തല

  • 30/10/2020

പാര്‍ട്ടിയുടെ തണലില്‍ ബിനീഷ് കോടിയേരി ഒരു തലമുറയെ ലഹരിയിലേക്ക് നയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡി പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 

മയക്കുമരുന്ന് കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമി മാത്രമാണെന്നും, അനൂപിന് വലിയ സംഖ്യകള്‍ ബിനീഷ് തുടര്‍ച്ചയായി നല്‍കിയിരുന്നുവെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്.

പ്രതിയ്ക്ക് നല്‍കിയ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാനും ബിനീഷിനു സാധിക്കുന്നില്ല എന്നാണ് ഇ.ഡി പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നത്. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണലില്‍ ആണ് ബിനീഷ് ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പണത്തിന്റെ സ്രോതസ്സ് ശുദ്ധമല്ല എന്നും ഇതിനെ പറ്റിയുള്ള അന്വേഷണം  സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികളിലേക്കു വെളിച്ചം വീശുമെന്നും ഉറപ്പാണ് എന്നും ചെന്നിത്തല പറഞ്ഞു. 

Related News