ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്റെ അനുകൂലികള്‍ രാജിവെച്ചു

  • 30/10/2020


സംസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. പാലക്കാട് ശോഭാ സുരേന്ദ്രന്റെ അനുകൂലികള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയി. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും ,മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ശോഭാ സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരണം നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോ മറ്റ് പാര്‍ട്ടി നേതാക്കളോ ഇതുവരെ തയ്യാറിയിട്ടില്ല. സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

Related News