ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; യുപി അവസാന സ്ഥാനത്ത്

  • 30/10/2020


ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സിലാണ് സംസ്ഥാനം ഒന്നാമത്തെത്തിയത്. തുടര്‍ച്ചയായി നാലാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഉത്തര്‍പ്രദേശാണ് ഈ പട്ടിയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നത്. 

സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്. തുല്യത, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളാണ് പിഎസിയുടെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങള്‍. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയത്. ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ അവസാന സ്ഥാനങ്ങളിലാണ് ഉള്ളത്. 

Related News