കൂടെയുണ്ടാകും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്റെ കത്ത്

  • 31/10/2020

വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ഉറപ്പാക്കും എന്ന് അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ട്. കുടുംബം ആവശ്യപ്പെടുന്ന ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാകും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനും തയ്യാറാണെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ നടപടി എടുത്തതിന് ശേഷം താന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാം എന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്. 

എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് അയച്ച കത്ത് സര്‍ക്കാരിന്റെ കാപട്യമാണ് വ്യക്തമാക്കുന്നത് എന്ന് സമരസമിതി ആരോപിച്ചു. കൂടാതെ ഒരുവര്‍ഷം മുന്‍പ് നല്‍കിയ നിവദേനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

Related News