തിരുവനന്തപുരം: വിഷുപ്പുലരിയിൽ വീട്ടിൽ കണ്ടിരുന്ന നിറക്കാഴ്ചയുടെ ശോഭ ഒട്ടും ചോരാതെ ആശുപത്രിമുറിയ്ക്കുള്ളിൽ നിറഞ്ഞപ്പോൾ ആ ഇളം മനസുകളിൽ വിരിഞ്ഞ സന്തോഷം ജീവനക്കാർക്ക് പകർന്ന ആശ്വാസത്തിന് അളവില്ലായിരുന്നു. വിഷുദിനത്തിൽ എന്തു നൽകി ആ എട്ടും പതിമൂന്നും വയസുള്ള സഹോദരങ്ങളെ സന്തോഷിപ്പിക്കാമെന്ന ചിന്തയിലായിരുന്നു ദിവസങ്ങളായി ജീവനക്കാർ. ഒടുവിൽ സമൃദ്ധമായൊരു വിഷുക്കണി തന്നെയാകട്ടെ എന്നവർ തീരുമാനിച്ചു. കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി ദിവസങ്ങളായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നതിന്റെ വിഷമം പ്രകടമാകുന്ന കണ്ണുകൾ കണിക്കൊന്നയുടെയും മറ്റും പീതാംബര ശോഭയുടെ തേജസ് അക്ഷരാർത്ഥത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. വാർഡിലെ ജീവനക്കാർ ആഗ്രഹിച്ച പോലെ തന്നെ കുട്ടികളിൽ ഗൃഹാതുരത്വത്തിന്റെ ഗന്ധം നിറയ്ക്കാനാവുകയും ചെയ്തു. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ ആ ധന്യമുഹൂർത്തത്തിൽ അമ്മയ്ക്കും മക്കൾക്കുമൊപ്പം ചേർന്നു. അമ്മയുടേയും കുഞ്ഞുങ്ങളുടേയും സന്തോഷത്തില്‍ മന്ത്രി പങ്കു ചേരുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ആ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും മന്ത്രി സംസാരിക്കുകയും കുട്ടികളുടെ ആരോഗ്യനില മനസിലാക്കുകയും ചെയ്തു. ജീവനക്കാർ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും പായസവും മധുര പലഹാരങ്ങളും നൽകി. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി പ്രശംസിച്ചു. ഈ വര്‍ഷത്തെ വിഷു ആഘോഷം കോവിഡ് വ്യാപന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമ്മാനിക്കുന്നതായി മന്ത്രി പറഞ്ഞു. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ആര്‍ എം ഒ ഡോ മോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?