ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല; സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് മല്ലിക സുകുമാരന്‍

  • 31/10/2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മല്ലിക സുകുമാരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്ലിക മത്സരിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ല എന്നാണ് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളാരും തന്നെ സമീപിച്ചിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ഉണ്ടായതെന്ന് തനിക്കറിയില്ല എന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് മല്ലികയുടെ പേരും ഉയര്‍ന്ന് വന്നത്.

Related News