കോവളത്ത് വിദേശികൾ ലോക്ക് ഡൗൺ ലംഘിച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയ സംഭവം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അന്വേഷണം ആരംഭിച്ചു

  • 15/04/2020

കോവിഡ് 19 ന്റെ വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോവളം കടൽ തീരത്ത് കുളിക്കാനിറങ്ങിയ 16 വിദേശികൾക്കും ഹോട്ടൽ ജീവനക്കാർക്കുമെതിരെ കോവളം പൊലീസ് കേസെടുത്തു.

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ച് വിദേശികൾ കൂട്ടമായി കടലിൽ ഇറങ്ങിയത്. ലൈഫ് ഗാർഡുമാരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ കരയ്ക്ക് കയറ്റിയത്.
റഷ്യ, യുകെ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് രാവിലെ അധികൃതരുടെ കണ്ണു വെട്ടിച്ച് കടൽ കുളിക്ക് ഇറങ്ങിയത്.

ഹോട്ടലിൽ താമസിക്കുന്ന വിദേശികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തത് പൊലീസിനെ യഥാസമയം അറിയിക്കാത്തതിനാണ് പകർച്ചവ്യാധി നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് വിദേശികൾ താമസിച്ചിരുന്ന അഞ്ച് ഹോട്ടലുകളിലെ ഉടമകൾക്കും, ജീവനകാർക്കുമെതിരെ പൊലീസ് കേസെടുത്തത്.

Related News