അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശോഭ; കേന്ദ്രത്തിന് കത്തയച്ച കാര്യം അറിയില്ലെന്ന് സുരേന്ദ്രന്‍

  • 01/11/2020

തനിക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടിയില്‍ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ നടക്കുമ്പോഴും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം. ശോഭയുടെ പരാതി ചര്‍ച്ചയ്ക്ക് എടുക്കണോ എന്ന് അധ്യക്ഷന്‍ തീരുമാനിക്കട്ടെ എന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. 

കെ സുരേന്ദ്രനെതിരെ ശക്തമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

Related News