ഈന്തപ്പഴവും ജാതിക്കയും വാറ്റിയ ചാരായം; കൊവിഡ് ഒറ്റമൂലി എന്ന പേരില്‍ വില്‍പ്പന നടത്തിയാള്‍ പിടിയില്‍

  • 01/11/2020

കൊവിഡിനുള്ള ഒറ്റമൂലി എന്ന പേരില്‍ വാറ്റ്ചാരായ വില്‍പ്പന നടത്തിയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഈന്തപ്പഴവും ജാതിക്കയും മറയൂര്‍ ശര്‍ക്കരയും ചേര്‍ത്ത് വാറ്റിയ ചാരായമാണ് ഈരാറ്റുപേട്ട സ്വദേശിയ ദേവസ്യ കൊവിഡിനുളള ഒറ്റമൂലി എന്ന പേരില്‍ വില്‍പ്പന നടത്തിയത്. ഒറ്റമൂലി തൊണ്ടയില്‍ ഉള്ള കൊറോണ വൈറസിനെ കൊല്ലും എന്നതായിരുന്നു ദേവസ്യയുടെ അവകാശവാദം. 

ഇയാളുടെ വീട്ടില്‍ നിന്നും ഒന്നര ലിറ്റര്‍ വാറ്റുചാരായവും, 115 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തു. പ്രദേശത്ത് നടന്ന കല്യാണങ്ങളിലും ഇയാള്‍ ഇത് വില്‍പ്പന നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. 

Related News