ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അനേഷ്വണ സംഘം നിര്‍ബന്ധിക്കുന്നു: ബിനീഷ് കോടിയേരി

  • 01/11/2020

ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നതായി ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി. കുറ്റം സമ്മതിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും ബിനീഷ് പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിനിടയിലാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. 

ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതറിഞ്ഞ് സഹോദരന്‍ ബിനോയ് കോടിയേരി  ബിനീഷിനെ കാണാനുള്ള ശ്രമം നടത്തിയിന്നുവെങ്കിലും അതിന് ഇഡി സമ്മതിച്ചില്ല. ഇതിനു പിന്നാലെ ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി സംശയിക്കുന്നുവെന്ന് അഭിഭാഷകനും ആരോപണം ഉന്നയിച്ചു. 




Related News