കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതിൽ സർവകലാശാല കൺട്രോളർക്കെതിരെ നടപടി എടുക്കണമെന്ന് സർവകലാശാല വലതുപക്ഷ സെനറ്റ് അംഗങ്ങൾ ഒന്നടങ്കം ആവശ്യപെട്ടു. സ്പ്രിങ്കളർ ഇടപാടിനെകുറിച്ച് സർവകലാശാല പ്രതികരിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് മനസിലാകുന്നില്ല. സർവകലാശാല പോലും ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ ചട്ടുകമായി മാറിയിരിക്കുന്നു എന്ന് സെനറ്റ് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ആയതിനാൽ പ്രസ്തുത വിഷയത്തിൽ ചാൻസിലർ കൂടിയായ ഗവർണർക്ക് പരാതി നല്കുവാനും തീരുമാനിച്ചതായി സെനറ്റ് അംഗങ്ങളായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ആർ. കെ. ബിജു, സതീശൻ. പി. കെ., ഷാനവാസ്.എസ്. എം, ഫർഹാൻ, സുഹൈൽ, വിജയകുമാർ. വി, ലത ഇ. എസ്., ഡോ. സ്വരൂപ ആർ എന്നിവർ അറിയിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?