കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ്‌കേസ്; പരാതി പിന്‍വലിച്ചു

  • 02/11/2020

ബിജെപിയുടെ മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരന്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. 

പാലക്കാട്ടെ ഒരു കമ്പനിയില്‍  പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍  പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയാണ് ഹരികൃഷ്ണന്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 

28 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേനെ ലഭിച്ചതായി പരാതി പിന്‍വലിക്കുന്നതിനുവേണ്ടി നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. 

Related News