കെ സുരേന്ദ്രന്‍ വഞ്ചിച്ചു: പിഎം വേലായുധന്‍

  • 03/11/2020

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും ആദ്യ കാല നേതാക്കളെ വൃദ്ധസദനത്തിലാക്കുകയാണെന്നും ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ ഉപാധ്യക്ഷനുമായ പിഎം വേലായുധന്‍. ശോഭാ സുരേന്ദ്രന് പിന്നിലെയാണ് പരാതിയുമായി വേലായുധന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ അവഗണിക്കുകയാണെന്ന് മാധ്യമങ്ങളുടെ മുന്നില്‍ വിങ്ങിപ്പൊട്ടിയാണ് വേലായുധന്‍ പറഞ്ഞത്. എപി അബ്ദുളളക്കുട്ടിയെപ്പോലുള്ളവരുടെ വരവോടെ ബിജെപിയില്‍ വന്നവെള്ളം നിന്നവെള്ളത്തെ കൊണ്ടുപോയെന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു, 

സംഘനാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്നെയും കെപി ശ്രീലനെയും അതേ സ്ഥാനത്ത് നിലനിര്‍ത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനം പാലില്ലില്ല എന്നുമാണ് പിഎം വേലായുധന്റെ പരാതി.

Related News