വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

  • 03/11/2020

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് സുഹൃത്തിന്റെ കൂടെ പോകവെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ ഭാഗം തകര്‍ന്നു.

Related News