എഗ് ബീറ്ററിന് ഓഡര്‍ ചെയ്തു; ലഭിച്ചത് കല്ലും അവശിഷ്ടങ്ങളും

  • 03/11/2020

ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിച്ചത് കല്ലും അവശിഷ്ടങ്ങളും. ക്രിസ്മസിന് കേക്ക് ഉണ്ടാക്കാനായി എഗ് ബീറ്ററാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഡെലിവറി ബോയ് കൊണ്ടുവന്നു കൊടുത്തതാകട്ടെ കല്ലും അവശിഷ്ടങ്ങളും നിറഞ്ഞ ബോക്‌സ്. 

നാല് ഉത്പന്നങ്ങള്‍ ഒരുമിച്ചാണ് ഓര്‍ഡര്‍ ചെയ്തത്. നാണ്ണെത്തിനും കൂടി 2,241 രൂപയായിരുന്നു വില. ക്യാഷ് ഓണ്‍ ഡെലിവറിയായാണ് സാധനങ്ങള്‍ ബുക്ക് ചെയ്തത്. എന്നാല്‍ ഡെലിവറി ബോയി സാധനങ്ങള്‍ നല്‍കിയപ്പോള്‍ തന്നെ ഭാരക്കുറവ് ശ്രദ്ധിച്ചിരുന്നു. അതിനാല്‍ ബോക്‌സ് തുറന്നു നോക്കി പണം നല്‍കാം എന്ന് തീരുമാനിച്ചു. ബോക്‌സ് പൊട്ടിച്ചപ്പോഴാണ് ഇതില്‍ കല്ലും മറ്റ് അവശിഷ്ടങ്ങളും കണ്ടത്. തുടര്‍ന്ന് സാധനങ്ങള്‍ കൈപ്പറ്റാതെ തിരിച്ചയക്കുകയായിരുന്നു.

Related News