അപകടത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തി വിജയ് യേശുദാസ്

  • 03/11/2020

ഇന്നലെ രാത്രി ഉണ്ടായ കാറപകടത്തിന് ശേഷം ഗായകന്‍ വിജയ് യേശുദാസ് ഇന്‍സ്റ്റഗ്രാം ലൈവിലെത്തി ആരാധകരോട് സംവദിച്ചു. നിരവധിപ്പേരാണ് വിജയിയെ കാണാന്‍ ലൈവില്‍ എത്തിയത്. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമാണ് വിജയ് ആരാധകരുമായി സംവദിച്ചത്. വിജയ് വീണ്ടും കാണാം എന്ന് പറഞ്ഞ് പെട്ടന്നു തന്നെ  പോവുകയായിരുന്നു. 

ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്. വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് സുഹൃത്തിന്റെ കൂടെ പോകവെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ ഭാഗം തകര്‍ന്നു.  


Related News