ഏറ്റുമുട്ടല്‍ കൊലപാതകം ജനാധിപത്യ വിരുദ്ധം: ചെന്നിത്തല

  • 03/11/2020

വയനാട്ടില്‍ പടിഞ്ഞാറേത്തറയ്ക്ക് സമീപം വാളാരംകുന്നില്‍ ഉണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ്  കൊല്ലപ്പെടാനിടയായ സംഭവം തീര്‍ത്തും അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ് ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 

ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണ്. യുഡിഎഫ് ഭരണ കാലത്ത് ഒരാള്‍  പോലും പൊലിസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍ പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.  

പിണറായി സര്‍ക്കാരിന് കീഴില്‍ നേരത്തെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപവും  നിലനില്‍ക്കുകയാണ്. ഇന്നത്തെ സംഭവത്തെക്കുറിച്ച് നിക്ഷ്പക്ഷമായ ഉന്നത തല അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ട് വരണം എന്നും ചെന്നിത്തല പറഞ്ഞു.

Related News