ലോക്ക് ഡൗണ്‍: കള്ളുവ്യവസായ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം

  • 15/04/2020

കൊറോണ ബാധയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട രജിസ്റ്റേര്‍ഡ് ചെത്തുതൊഴിലാളികള്‍ക്കും ഷാപ്പ് ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 5000 രൂപ വീതം ധനസഹായം നല്‍കുമെന്ന് ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തെ എല്ലാ കള്ളുഷാപ്പുകളും അടച്ചിടുന്നതു വരെ തൊഴില്‍ ചെയ്തിരുന്നവരും ക്ഷേമനിധി ബോര്‍ഡിലേക്ക് വിഹിതം അടച്ചുകൊണ്ടിരിക്കുന്നവരുമായ തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. അര്‍ഹതയുള്ള തൊഴിലാളികള്‍ ഏപ്രില്‍ 30-ന് മുന്‍പ് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇ-മെയില്‍ മുഖാന്തിരം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും www.toddyworkerswelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

Related News