ബിജെപി വിട്ട ശോഭാ സുരേന്ദ്രന്റെ അനുകൂലികള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

  • 03/11/2020

പാലക്കാട് നിന്നും ബിജെപിയില്‍ നിന്നു രാജിവെച്ച് ശോഭാ സുരേന്ദ്രന്റെ അനുകൂലികള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. 

ശോഭാ സുരേന്ദ്രന് കിട്ടാത്ത ഒരു പരിഗണനയും തങ്ങള്‍ക്ക് കിട്ടില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഇവര്‍ ബിജെപിയില്‍ നിന്നും രാജിവെച്ചത്. ശോഭാ സുരേന്ദ്രനും പാര്‍ട്ടി വിടും എന്നുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഔദ്യോഗിക വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. 



Related News