അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതികരിച്ചില്ല; കേരളത്തിലെ നേതാക്കള്‍ക്കെതിരെ കേ സുരേന്ദ്രന്‍

  • 04/11/2020


അത്മഹത്യ പ്രേരണകുറ്റത്തിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബസ് ഗോസ്വാമിക്ക് വേണ്ടി കേരളത്തിലെ ഇടതുപക്ഷ നേതാക്കളോ കോണ്‍ഗ്രസ് നേതാക്കളോ പ്രതികരിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രന്‍. സെലക്ടീവാമായി മാത്രം പ്രതികരിക്കുന്ന ഇടതുപക്ഷ നേതാക്കളുടെ ഇരട്ടത്താപ്പ് നയമാണ് ഇതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. 

ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ആണെങ്കില്‍ ഇവരെല്ലാം പ്രതികരിക്കുമായിരുന്നു.  ശിവസേനയും കോണ്‍ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അര്‍ബിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. 


Related News