6526 ഭൂരഹിതര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്തതായി പിണറായി വിജയന്‍

  • 04/11/2020

1,63, 610 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ന്ല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തില്‍ സ്വന്തമായി ഭൂമി ആഗ്രഹിച്ചു വര്‍ഷങ്ങളായി നിന്നവര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം ലഭ്യമാക്കിയത്. 6526 പട്ടയങ്ങള്‍ ഇന്ന് വിതരണം ചെയ്തു. മുന്‍ കാലത്തേക്കാള്‍ റെക്കോര്‍ഡ് പട്ടയമാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്  എന്നും അദ്ദേഹം വ്യക്തമാക്കി. 

അര്‍ഹരായ ആളുകള്‍ക്ക് പട്ടയം നല്‍കുക എന്നത് ഈ സര്‍ക്കാര്‍ ഏറ്റെടുത്ത അതീവ പ്രധാന്യമുള്ള ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കാലങ്ങളായി സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയിലെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് പട്ടയം നല്‍കാന്‍ ഈ സര്‍ക്കാരിനായിട്ടുണ്ട്. ഇച്ഛാശക്തിയോടെ നടത്തിയ ഭരണനടപടികളും ചട്ടഭേദഗതികളുമാണ് ഇതിന് കാരണമായത്.  ഈ കോവിഡ് കാലത്തും ഭൂരഹിതരായവര്‍ക്ക് ഭൂമിയും, ഭവനങ്ങളും നല്‍കി സുരക്ഷിത ജീവിതമൊരുക്കാന്‍ ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ആ ജനക്ഷേമ രാഷ്ട്രീയമാണ് കേരളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

Related News