ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി റെയ്ഡ് പൂര്‍ത്തിയായി

  • 04/11/2020

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ഇഡി റെയ്ഡ് പൂര്‍ത്തിയായി. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യ വെച്ചാണ് ഇഡി വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ രേഖകള്‍ സംബന്ധിച്ച് ബിനീഷിന്റെ കുടുബവും ഇഡിയും തമ്മില്‍ തര്‍ക്കം ഉണ്ടായി. 

ചില രേഖകള്‍ ഇഡി കൊണ്ടുവന്നതാണ് എന്നാണ് ബിനീഷിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. അതിനാല്‍ ഒപ്പിടാന്‍ സാധിക്കില്ലെന്നു അവര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇതില്‍ നിയമസഹായം തേടും എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. 

ബിനീഷിന്റെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അടക്കം കേരളത്തില്‍ ഏഴിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ബിനീഷിന്റെ സുഹൃത്തായ അല്‍ ജാസം അബ്ദുള്‍ ഖാദറിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. 

Related News