ബിനീഷിന്റ കുഞ്ഞിനെയും ഭാര്യയെയും വീട്ടില്‍ പൂട്ടിയിട്ടതായി പരാതി; വീട്ടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍

  • 05/11/2020

ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ പൂട്ടിയിട്ടതായി ബന്ധുക്കളുട പരാതി. കുഞ്ഞിന് ഭക്ഷണം പോലും നല്‍കാന്‍ സമ്മതിച്ചില്ല എന്നതാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് കുട്ടിയുടെ കാര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു.

കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്നാണ് ബാലവകാശ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്. എന്നാല്‍ കമ്മീഷന്‍ അംഗങ്ങളെ അകത്തേക്ക് കയറ്റിവിടാന്‍ ഇഡി അംഗങ്ങള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇഡിയോട് രേഖാമൂലം അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യയെയും കുഞ്ഞിനെയും പുറത്തുവിട്ടത്. 

വീട്ടില്‍ നിന്ന് എന്തോ രേഖ കണ്ടെടുത്തു എന്ന് അവര്‍ പറഞ്ഞു. അവര്‍ കണ്ടെടുത്തു എന്ന് പറയുന്ന രേഖ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളില്‍ ഒപ്പിടാന്‍ പറ്റില്ലെന്നും ബിനീഷിന്റെ ഭാര്യുടെ അമ്മ പറഞ്ഞു. അവര്‍ കണ്ടെടുത്തു എന്ന് പറയുന്ന സാധനം എന്താണെങ്കിലും അത് കിട്ടിയെന്ന് പറയുന്ന സ്ഥലവും അത് എന്താണെന്നും ഞങ്ങളെ കൂടി കാണിക്കണം. അവിടെ നിന്നു കിട്ടാത്ത സാധനത്തിന്റെ പേരില്‍ ഒപ്പിടാന്‍ പറ്റില്ല എന്നും ഭാര്യാ മാതാവ് പറഞ്ഞു.

Related News