കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് 24 സംസ്ഥാന നേതാക്കളുടെ പരാതി

  • 05/11/2020

സംസ്ഥാനത്ത് ബിജെപിക്കുള്ളിലെ ഭിന്ന രൂക്ഷമാവുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ശോഭാ സുരേന്ദ്രനായിരുന്നു ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പിഎം വേലായുധന്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ 24 സംസ്ഥാന നേതാക്കള്‍ പരാതി നല്‍കി എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണ് ഇവിടെ നടക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. ഈ അവസ്ഥ തുടര്‍ന്നാല്‍ തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടം ഉണ്ടാകും എന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട

Related News