തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറും പാർട്ടിയും വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് 5 ലിറ്റർ ചാരായം ബൈക്കിൽ കടത്തിയ കവിയും ഗായകനുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടിൽ ചന്ദ്രമോഹനൻ മകൻ 38 വയസ്സുള്ള വെള്ള ഷിബു എന്ന് വിളിക്കുന്ന ഷിബു അറസ്റ്റിലായത്. മുൻപ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്.ഷിബുവിനെ ചോദ്യം ചെയ്തതിൻറ്റെ അടിസ്ഥാനത്തിൽ ടിയാൻറെ വീട്ടിൽ നിന്നും വാറ്റുവാൻ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തുസർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർമാരായ എസ് മധുസൂദനൻ നായർ (IB) ഹരികുമാർ സിവിൽ എക്സൈസ് ആഫീസർമാരായ ജസീം, സുബിൻ, രാജേഷ്,ഷംനാദ്, ജിതേഷ്,ശ്രീലാൽ എന്നിവരും പങ്കെടുത്തു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?