ഇനിയും വിമര്‍ശിക്കണം, അതാണ് എനിക്കും വേണ്ടത്: ഫിറോസ് കുന്നംപറമ്പില്‍

  • 05/11/2020

നടന്‍ റിയാസ് ഖാന്റെ പുതിയ സിനിമയായ മായക്കൊട്ടാരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്് പിന്നാലെ ഇതില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. ഇന്നലെയാണ് ഫസ്‌ററ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് സിനിമ എന്നതാണ് ചിത്രത്തിന്റെ പോസ്റ്റില്‍ നിന്നും ലഭിക്കുന്ന സൂചന. 

ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വന്നിരുന്നു. 

കോടികള്‍ മുടക്കി സിനിമ വരെ എടുക്കുന്നു. ഇനിയും വിമര്‍ശിക്കണം എനിക്കും അതാണ് വേണ്ടത് എന്നാണ് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്. എനിക്കെതിരെ എന്ത് അന്വേഷണവും വരട്ടെ, അന്വേഷിക്കുന്നുണ്ടല്ലോ, ഇനി സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ അന്വേഷിക്കട്ടെ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയില്‍ കനമില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. 


Related News