സ്വര്‍ണ്ണകള്ളക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് എത്താന്‍ കാലതാമസമില്ല: ചെന്നിത്തല

  • 05/11/2020

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയി ലേക്ക് എത്താന്‍ ഇനി  അധികം  കാലതാമസം ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടില്‍ നടക്കുന്ന അഴിമതിയും കൊള്ളയും  സ്വര്‍ണ്ണക്കള്ളക്കടത്ത് പോലെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും  കൂട്ടുനില്‍ക്കുന്ന ഒരു ഓഫീസ് ആയി കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറി എന്നും അദ്ദേഹം ആരോപിച്ചു.  

ഇത് പൂര്‍ണ്ണമായും ശരിവയ്ക്കുന്ന തരത്തിലാണ്  ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട മറ്റു അഴിമതികളുടെയും മുഴുവന്‍ വിവരങ്ങള്‍ നിയമത്തിനു മുന്നില്‍ വരേണ്ടതുണ്ട്. ഓഫീസിലേക്ക് അന്വേഷണം എത്തിയപ്പോളാണ് കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി എതിര്‍ക്കാന്‍ തുടങ്ങിയത്. സത്യം പുറത്തു വരുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം  അപലപനീയമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Related News