ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ഇന്നും റെയ്ഡ്; 5 കോടി കൂടി പിടിച്ചെടുത്തു

  • 06/11/2020

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്ത് ഇന്നും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍ പെടാത്ത് അഞ്ച് കോടി രൂപകൂടി പിടിച്ചെടുത്തതായാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. നൂറ് കോടിയുടെ ഇടപാട് സംബന്ധിച്ചാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. 

ഇന്നലെ തിരുവല്ലയിലെ ആസ്ഥാനത്തുനിന്നും കണക്കില്‍പ്പെടാത്ത അരക്കോടി രൂപയാണ് പിടിച്ചെടുത്തത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു. വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായ വകമാറ്റി എന്ന കണ്ടെത്തിനെ തുടര്‍ന്നാണ് ആദായ വകുപ്പ് റെയ്ഡ്. 

Related News