ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ നവീകരണത്തിനായി ഭക്തന്‍ നല്‍കിയത് 526 കോടി

  • 06/11/2020

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഭക്തന്‍ നല്‍കിയത് 526 കോടി രൂപ. ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഗണശ്രാവനാണ് ക്ഷേത്ര നവീകരണത്തിനായി ഇത്രയും വലിയ തുക സംഭാവനയായി നല്‍കിയിരിക്കുന്നത്.

സാമ്പത്തിക തകര്‍ച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നില്‍ക്കുമ്പോള്‍ ചോറ്റാനിക്കര അമ്മയില്‍ അഭയം തേടുകയും ഇതിനു പിന്നാലെ ബിസിനസ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിനായി പണം സംഭാവന ചെയ്യുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഗണശ്രാവണന്റെ പ്രതികരണം. 

ഗണശ്രാവണ്‍ പണം നല്‍കാനുള്ള സന്നദ്ധത അറിയിച്ചതോടെ ക്ഷേത്രം അധികാരികള്‍ ഇക്കാര്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ഹൈക്കോടിതിയുടെ അനുമതി കൂടി ലഭ്യമായിതിനു ശേഷമായിരിക്കും ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 

Related News