തദ്ദേശ തെരഞ്ഞെടുപ്പ്: അനൂകൂല സാഹചര്യമെന്ന് ബിജെപി

  • 06/11/2020


കേരളത്തിലെ തദ്ദേശ  തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് കേരളത്തില്‍ ഇപ്പോള്‍ അനുകൂല സാഹചര്യമാണ് നിലവിലുള്ളത് എന്നും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇത്തവണ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ബിജെപിയാണ്. തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.

Related News