തദ്ദേശ തെരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ്, തൂത്തുവാരുമെന്ന് യുഡിഎഫ്

  • 06/11/2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതോടെ അവകാശവാദങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്ത് എത്തിത്തുടങ്ങി. എല്‍ഡിഎഫ് വിജയിക്കും എന്ന വലിയ പ്രതീക്ഷയാണ് കണ്‍വീനര്‍ എ വിജയരാഘവന്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ തൂത്തുവാരും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കും എന്ന പ്രതീക്ഷയാണ് വിജയരാഘവന്‍ പങ്കുവെക്കുന്നത്. വിവാദങ്ങളെ ജനങ്ങള്‍ തള്ളിക്കളയും. ബിജെപിക്ക് നിലവിലുള്ള സീറ്റുപോലും ലഭിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫാണ് ഇത്തവണ തൂത്തുവാരാന്‍ പോകുന്നത് എന്ന പ്രതീക്ഷയാണ് രമേശ് ചെന്നിത്തല പങ്കുവെയ്ക്കുന്നത്. യുഡിഎഫിന് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. അധോലക പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്.  പാര്‍ട്ടി സെക്രട്ടറിയുടെ നെഞ്ചിടിപ്പ് കൂടുകയാണ് എന്നും ചെന്നിത്തല പറഞ്ഞു.

Related News