സ്വാമി പ്രസാദം; ശബരിമല പ്രസാദം തപാലില്‍ വീട്ടിലെത്തും

  • 06/11/2020

ശബരിമല പ്രസാദം ആവശ്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് തപാല്‍ വകുപ്പാണ് പ്രസാദം വീട്ടില്‍ എത്തിച്ച് നല്‍കുന്നത്. 

സ്വാമിപ്രസാദം എന്ന പേരിലാണ് കിറ്റ്  ഒരുക്കിയിരിക്കുന്നത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. 450 രൂപയാണ് കിറ്റിന്റെ വില. 

തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്പീഡ് പോസ്റ്റായാണ് കിറ്റ് വീട്ടില്‍ എത്തുക. ഇന്നു മുതലാണ് ബു്ക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 16 നാണ് മുതലാണ് വിതരണം ആരംഭിക്കുന്നത്. 

Related News