ബിനീഷിന്റെ കേസില്‍ ഇടപെടില്ല; കോടിയേരി സെക്രട്ടറിയായി തുടരും

  • 06/11/2020

ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് താന്‍ ഇടപെടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സെക്രട്ടറിയേറ്റിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറിയായി തുടരും എന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്. 

ബിനീഷിന്റെ കേസ് കുടുംബം നേരിടട്ടെ എന്നതാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടിയ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. 
 
അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഐഎം തീരുമാനമെടുത്തിരിക്കുന്നത്. ഈ മാസം പതിനാറിനാണ് സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് സമരം നടത്തുന്നത്. കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. 

Related News