പിപിഇ കിറ്റും മാസ്‌ക്കും ധരിച്ച് മോഷണം; കള്ളന്‍ പിടിയില്‍

  • 06/11/2020


പിപിഇ കിറ്റും മാസ്‌ക്കും ധരിച്ച് മോഷ നടത്തിയ കള്ളന്‍ പിടിയില്‍. പയ്യോളിയിലെ ഹോം അപ്ലയന്‍സ് കടയിലാണ് കള്ളന്‍ മോഷണം നടണംത്തിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മുബഷീറാണ് മോഷണത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ആളെ ആരും തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയത്. 

കടയില്‍ നിന്ന് 30,000 രൂപ വിലമതിക്കുന്ന ഇലക്‌ട്രോണിക്‌സ് സാധനങ്ങളാണ് മോഷണം പോയത്. മുബഷീര്‍ മോഷ്ടിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ഇയാള്‍ നിരവധി മോഷണ കേസിലെ പ്രതിയാണ്. ഇതിനും മുന്‍പും പല സ്ഥലങ്ങളിലും ഇയാള്‍ സമാനമായ രീതീയില്‍ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയുമായി പൊലീസ് കടയില്‍ എത്തി തെളിവെടുപ്പ് നടത്തി.

Related News