ജവഹർ ബാലജനവേദി കേരളത്തിലെ കുട്ടികൾക്കായി സൗജന്യ വാട്സാപ് കോഴ്സ് തുടങ്ങുന്നു .

  • 16/04/2020

ലോക് ഡൗൺ കാലത്ത് കേരളത്തിലെ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികളെ മാനസികമായി സജീവമാക്കുന്നതിനും ജീവതത്തിൽ ലക്ഷ്യബോധം ഉണ്ടാക്കുന്നതിനുമായി ജെ ബി എം ആർട്ട് ഓഫ് സക്സസ് എന്ന വാട്സാപ് കോഴ്സ് ആരംഭിക്കുന്നതായി സംസ്ഥാന ചെയർമാൻ ഡോ: ജി.വി. ഹരി അറിയിച്ചു. കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈൻ മീറ്റിംഗിലൂടെ 17 ന് 10 ന് കോഴ്സ് ഉത്ഘാടനം ചെയ്യും. കുട്ടികളുടെ സർഗ്ഗാത്മക ശേഷി വികസനവും ജീവിത വിജയവും ലക്ഷ്യമാക്കിയുള്ള ഈ കോഴ്സ് പൂർണ്ണമായും സൗജന്യമാണ്. ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുള്ള കോഴ്സ് കോ- ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള വാട്സാപ് ഗ്രൂപ്പുകളിലൂടെ സംസ്ഥാനത്തൊട്ടാകെ ആദ്യ ബാച്ചിൽ പതിനായിരത്തോളം കുട്ടികൾ കോഴ്സിൽ പങ്കാളികളായിട്ടുണ്ടെന്ന് ഡോ. ജി.വി. ഹരി പറഞ്ഞു.ബാലജനവേദിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും മോട്ടിവേഷൻ ട്രെയിറുമായ പ്രീത് ചന്ദനപ്പള്ളിയാണ് കോഴ്സ് കോ - ഓർഡിനേറ്ററായി പ്രവർത്തിക്കുന്നത്.

കഥയെഴുത്ത് ,ആർട്ട് തെറാപ്പി, ടെലിവിഷൻ വാർത്താ നിർമ്മാണവും, അവതരണവും ,ചിത്രരചന, ഒറിഗാമി, കരിയർ മാപ്പിംഗ്, കളികൾ, ശാസ്ത്ര മാജിക്കുകൾ ഒക്കെയായി രസകരമായ ശൈലിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വാട്സാപ്പിലൂടെയാണ് ഓരോ പാഠങ്ങളും കുട്ടികൾക്ക് ലഭിക്കുന്നത്.
ഒരോ പാഠങ്ങൾ കഴിയുമ്പോഴും ചോദ്യങ്ങളും രസകരങ്ങളായ അസൈൻ മെൻറുകളുമുണ്ടാകും. ഉത്തരങ്ങളും പേപ്പറിൽ എഴുതി അതിൻ്റെയും നിർമ്മിതികളുടെയും ഫോട്ടോ എടുത്ത് കുട്ടികൾ അതത് വാട്സാപ്ഗ്രൂപ്പിലേക്ക് അയച്ചു കൊടുക്കും.
കുട്ടികളുടെ ഉത്തരകലാസുകളും അസൈൻമെൻറും അധ്യാപകർ പരിശോധിച്ച് വിലയിരുത്തുകയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്നു.'
ആത്മവിശ്വാസം,സ്വയം ആദരിക്കാൻ പഠിക്കുക,
ടൈം മാനേജ്മെൻ്റ്
,പോസിറ്റീവ് ആറ്റിറ്റ്യൂഡ്,
കമ്മ്യൂണിക്കേഷൻ
സ്കിൽ , വ്യക്തിത്വ വികസനം,പ്രശ്ന പരിഹാര ശേഷി.ഇമോഷണൽ
ഇൻറലിജൻസ് .,കരിയർ മാപ്പിംഗ്,ആർട്ട് തെറാപ്പി,
എങ്ങനെ സൗഹൃദങ്ങളിൽ ഹീറോയാകാം ,എങ്ങനെ ധ്യാനം പരിശീലിക്കാം. തുടങ്ങിയവയാണ് കോഴ്സിൻ്റെ വിഷയങ്ങൾ…

ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ കോഴ്സിൽ മികവു പുലർത്തുന്ന കുട്ടികളെ പിന്നീട് പ്രത്യേക പുരസ്ക്കാരങ്ങൾ നൽകി ആദരിക്കുമെന്നും സംസ്ഥാന ചെയർമാൻ ഡോ. ജി.വി. ഹരി അറിയിച്ചു.

Related News