നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യും

  • 07/11/2020

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടാകും എന്നാണ് എസ്പി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ എംഎല്‍എയെ എസ്പി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. കമറുദ്ദീന് എതിരെ തെളിവ് കിട്ടിയതായി എഎസ്പി വിവേക് കുമാര്‍ അറിയിച്ചു. 

109 വഞ്ചനാ കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് എംഎല്‍എ കമറുദ്ദീന്‍. കമറുദ്ദീന് എതിരെ ഒരു വര്‍ത്തോളമായി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഇപ്പോഴാണ് കാര്യമായ നടപടിയെടുത്തിരിക്കുന്നത്.

Related News