ബിനീഷിന്റെ വീട്ടില്‍ നിന്നും അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ലഭിച്ചു; ഇഡി കോടതിയില്‍

  • 07/11/2020

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ലഭിച്ചതായി ഇഡി കോടതിയില്‍ അറിയിച്ചു. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇവ ലഭിച്ചതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടയില്‍ അറിയിച്ചിട്ടുണ്ട്. 

ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് റെയ്ഡിന് പിന്നിലെ വിവാദം ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് വീട്ടില്‍ നിന്നും ലഭിച്ചതല്ലെന്നും ഇഡി കൊണ്ടുവന്നതാണെന്നുമാണ് ബിനീഷിന്റെ ഭാര്യയുടെ ആരോപണം. അതിനാല്‍ ഇഡിക്ക് ഒപ്പിട്ട് നല്‍കാനും അവര്‍ തയ്യാറായിരുന്നില്ല.

Related News