കെ.എം ഷാജിക്കെതിരായ കേസ് നിയമോപദേശം തളളിയതിനു ശേഷം. കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത് വിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ്. നിയമോപദേശം തേടിയത് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാെലയാണ്. എഫ്ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയതുമില്ല. നടപടിക്രമങ്ങൾ എല്ലാം തെറ്റിച്ചായിരുന്നു അന്വേഷണത്തിനുള്ള നീക്കം.അതേസമയം, കെ.എം. ഷാജിക്കെതിരെ എഫ്ഐആര് ഇട്ടു. പ്ലസ് ടു കോഴ്സിനു കോഴ വാങ്ങി എന്ന കേസിലാണ് വിജിലന്‍സ് എഫ്ഐആര്‍. തലശേരി വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ച് അന്വേഷണം തുടങ്ങും. ലീഗിന്റെ പ്രാദേശികതലത്തിൽ നിന്നായിരുന്നു ഷാജിക്കെതിരെ ആരോപണമുയർന്നത്, എന്നത് പാർട്ടിയെ ജില്ലാ തലത്തിൽ സമ്മർദ്ദത്തിൽ ആകുന്നു. എംഎൽഎക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വിജിലൻസ് കേസ് എന്നതാകും മുന്നണിയുടെ പ്രതിരോധതന്ത്രം.സ്പ്രിൻക്ലർ ഇടപാടിൽ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു. എന്നാൽ സർക്കാരിന്റെത് പ്രതികാര നടപടിയല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൽഡിഎഫ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?