കൊറോണ മഹാമാരി പ്രതിരോധത്തിന്‍െറ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ വീതം രണ്ടു മാസം ധനസഹായം നല്‍കുന്ന ഒരു സമാശ്വാസ പദ്ധതിക്ക് കേരള സര്‍ക്കാറിന്‍െറ സാംസ്കാരിക കാര്യ വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്‍െറ ഭാഗമായി സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സിനിമ, ടെലിവിഷന്‍ കലാപ്രവര്‍ത്തനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള, മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത നിര്‍ധനരായ കലാകാരന്മാരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ല. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ളെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാറിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ പ്രസക്തമായ പുറങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2020 ഏപ്രില്‍ 25നു മുമ്പ് അപേക്ഷിക്കണം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റ് ആയ www.keralafilm.comല്‍ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?