സ്തുതിവചനങ്ങള്‍ മാത്രമല്ല  വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളാ ന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജി.ദേവരാജന്‍.

  • 18/04/2020

സംസ്ഥാന ഖജനാവില്‍നിന്നും ശമ്പളം പറ്റുന്ന സൈബ ര്‍ ടീമിന്‍റെയും സിപിഎമ്മിന്‍റെയും അനുബന്ധസംഘടനാ പ്രവര്‍ത്തകരുടെയും സ്തുതിവചനങ്ങ ള്‍ മാത്രമല്ല പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങ ള്‍ കൂടി ഉള്‍ക്കൊള്ളാ ന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ജനങ്ങളുടെ നികുതിപ്പണം ന്യായയുക്തവും അടിയന്തിരപ്രാധാന്യം അല്ലാത്തതുമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോ ള്‍ വിമര്‍ശനങ്ങ ള്‍ ഉയരുക സ്വാഭാവികമാണ്. സ്കൂള്‍ കുട്ടികളുടെ കുടുക്കയിലെ നയാപൈസാ പോലും ചേര്‍ന്നിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ദുരന്തനിവാരണത്തിനു മാത്രം ചിലവഴിക്കേണ്ടുന്ന പ്രസ്തുത നിധി വഴിവിട്ട് ചിലവഴിച്ചാ ല്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണ്; ജനാധിപത്യ ഉത്തരവാദിത്വമാണ്. അങ്ങനെ ചെയ്യുന്നവരെ വികൃത മനസ്സിന്‍റെ ഉടമക ള്‍ എന്നു പരിഹസിക്കുന്നത് ജനാധിപത്യ വിരുദ്ധവും സ്വന്തം മുഖം വികൃതമായതു കൊണ്ടുമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങ ള്‍ ന്യായയുക്തമാണെങ്കിലും അത് അംഗീകരിക്കുവാന്‍ മടികാട്ടുന്നതരത്തി ല്‍ അപകര്‍ഷതാബോധത്തിന്‍റെ  തടവുകാരനായി മുഖ്യമന്ത്രി അധ:പതിക്കരുത്.

ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. എതിര്‍ശബ്ദങ്ങളെ അധികാര ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താ ന്‍ നോക്കുന്നത് എകാധിപത്യമാണ്. ഏകാധിപതികളായ ഭരണാധികാരികളുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലാണെന്ന സത്യം മുഖ്യമന്ത്രി മറന്നുപോകരുത്.

സ്പ്രിംഗ്ള ര്‍ വിവാദത്തി ല്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളും അഴിമതിയും നടന്നിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. വകുപ്പുമന്ത്രിയും മന്ത്രിസഭയും അറിയാതെ എങ്ങനെയാണ് ഐടി സെക്രട്ടറി ഒരു വിവാദ അമേരിക്കന്‍ കമ്പനിയുമായി ജനങ്ങളുടെ സ്വകാര്യ വിവരങ്ങ ള്‍ കൈമാറുന്ന ഒരു സുപ്രധാന കരാറി ല്‍ ഒപ്പുവച്ചത്? മുഖ്യമന്ത്രിക്ക് പ്രത്യേക താത്പര്യമുള്ളതുകൊണ്ടാണ് ഈ കരാ ര്‍ സ്പ്രിംഗ്ള ര്‍ കമ്പനിയെ ഏല്‍പ്പിച്ചത് എന്ന വിവരങ്ങളാണ് ഇപ്പോ ള്‍ പുറത്തുവരുന്നത്‌. അതിനാല്‍ മുഖ്യമന്ത്രി ഐടി വകുപ്പൊഴിഞ്ഞു ഇക്കാര്യത്തി ല്‍ അന്വേഷണം നടത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Related News