ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളികള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം

  • 18/04/2020

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളികള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം.ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍ മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ 3,04,226 തൊഴിലാളികള്‍ക്കാണ് 1000/- രൂപ വീതം ധനസഹായം അനുവദിക്കുന്നത്. ഇതിന് 30,42,26,000/- രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളികളുടെ പേര് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അതത് സ്ഥാപനങ്ങള്‍ ലേബര്‍ വെല്‍ഫെയര്‍ഫണ്ട് ബാര്‍ഡിന്റെ വേബ്‌സൈറ്റായ www.labourwelfarefund.in യില്‍ അപ്‌ലോഡ് ചെയ്യുന്നതിനുളള സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712463769, തിരുവനന്തപുരം -9497678044; കൊല്ലം-7558949863; ആലപ്പുഴ/പത്തനംതിട്ട-9747625935; കോട്ടയം/എറണാകുളം- 9447930657; ഇടുക്കി- 9497774725; തൃശ്ശൂര്‍- 9544781330; പാലക്കാട്/മലപ്പുറം - 9946002789; കോഴിക്കോട്/ വയനാട്/കണ്ണൂര്‍/കാസര്‍ഗോഡ് - 6282545258 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
കോവിഡ്-19 ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുളള തൊഴിലാളികള്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ മാസവേതനം ലഭിച്ചിട്ടുളളവര്‍, മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുളളവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Related News