സ്പ്രിംക്ലര്‍വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐ ടി സെക്രട്ടറി എം ശിവശങ്കര്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ്
സ്പ്രിംക്ലര്‍സേവനം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്. സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു.
സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്നോളജിക്കല്‍ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്.
അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?