ന്യൂഡല്‍ഹി/മലപ്പുറം: രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥയക്ക് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസി ഇന്ത്യക്കാരെ കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് മതിയായ ചികില്‍സ ഉറപ്പാക്കുനുള്ള നടപടിയുണ്ടാവണമെന്ന് മുസ്ലിംലീഗ്. ആവശ്യുന്നയിച്ച് ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. യു.എ.ഇ, സഊദി അറേബ്യ, കുവൈത്ത്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തൊഴിലിനായി പോയ ഇന്ത്യക്കാരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ദിനേന നിരവധി ഫോണ്‍ കോളുകളാണ് ജനപ്രതിനിധികളായ തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ മഹാഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ കാര്യം പ്രത്യേകമായി പരിഗണിക്കപ്പെടണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ദുബൈ പോലുള്ള പ്രദേശങ്ങളില്‍ ഐസലോഷന്‍ കേന്ദ്രങ്ങള്‍ തിങ്ങിനിറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ഇത് സാമൂഹ്യ വ്യാപനത്തിനും ഭക്ഷണം, ചികില്‍സ എന്നിവയും മറ്റ് അടിയന്തര സേവനങ്ങളും ലഭ്യമാവാത്ത സ്ഥിതിയുമുണ്ടാക്കുമെന്നും എംപിമാര്‍ ചണ്ടിക്കാട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രവാസികളെ വിവിധ സന്നദ്ധ സംഘടനകള്‍ പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ചികില്‍സക്കും പാര്‍പ്പിടത്തിനുമുള്ള മതിയായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് പ്രഖ്യാപിച്ചി്ട്ടുണ്ട്. മുഖ്യമന്ത്രി തന്നെ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി പ്രവാസികളെ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക വിമാനങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?