തിരുവനന്തപുരം: കെഎം ഷാജിക്കെതിരെയുള്ള കേസിൽ അന്വേഷണ അനുമതി നൽകിയ നടപടിയിലൂടെ സ്‌പീക്കറുടെ നിഷ്പക്ഷതയ്ക്ക് ക്ഷതമേറ്റെന്ന് ഏഴു കോൺഗ്രസ് എംഎൽഎമാർ. വിഡി സതീശൻ, എപി അനിൽകുമാർ, സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥൻ, അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരാണ് സ്‌പീക്കറുടെ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.കേസിന്റെ അന്വേഷണാനുമതി നല്‍കിയപ്പോള്‍ അണ്ടര്‍ സെക്രട്ടറി തലത്തിലാണ് കൈകാര്യം ചെയ്തതെന്നും തനിക്കും ലെജിസ്ലേച്ചര്‍ ഓഫീസിനും പ്രത്യേകമായൊന്നും ചെയ്യാനില്ലെന്നുമുള്ള നിയമസഭാ സ്പീക്കറുടെ നിലപാട് ദൗര്‍ഭാഗ്യകരവും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ഹനി ക്കുന്നതുമാണ്.വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുടെ കേസില്‍ സര്‍ക്കാരും, മന്ത്രിമാര്‍ക്ക് ഗവര്‍ണറും, നിയമസഭാ ലോക്സഭാ അംഗങ്ങള്‍ക്ക് സ്പീക്കര്‍മാരും അനുമതി നല്‍കണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് അനാവശ്യമായ വ്യവഹാരങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി ജോലികള്‍ ചെയ്യുന്നവരായത് കൊണ്ട് അവര്‍ക്ക് എതിരെ അനാവശ്യവും വ്യക്തി വിരോധ ത്തോടും രാഷ്ട്രീയ പകപോക്കലോടും പ്രതികാര ബുദ്ധിയോടും കൂടിയ വ്യവ ഹാരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അവര്‍ക്കെതിരായുള്ള കേസില്‍ അനുമതി നല്‍കുന്നത് ഉദാസീനമായ ഒരു നടപടിയാക്കി മാറ്റരു തെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. മറിച്ച് ഉദാത്തവും പവിത്രവുമായ നടപടിയിലൂടെ നിയമ പരമായ സൂക്ഷ്മ പരിശോധന നടത്തി മാത്രമേ അനുമതി നല്‍കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.അത്തരം ഒരു പരിശോധന ഈ കേസില്‍ നിയമസഭ സെക്രട്ടറിയേറ്റില്‍ നടത്തിയിട്ടില്ല. അതിനു പകരം അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് വിജിലന്‍സ് കള്ള കേസെടുക്കാന്‍ വേണ്ടി മുന്നോട്ട് വെച്ച വാദമുഖങ്ങള്‍ക്ക് താഴെ കയ്യൊപ്പ് ചാര്‍ത്തി കൊടുക്കുകയാണ് സ്പീക്കര്‍ ചെയ്തത്.കോവിഡിന്റെ പേരില്‍ നിയമസഭ നിര്‍ത്തി വയ്ക്കുകയും പ്രതിരോധ പ്രവ ര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ മണ്ഡലത്തിലേക്ക് പോകണമെന്ന് സ്പീക്കര്‍ അടക്കം നിര്‍ദ്ദേശിച്ച മാര്‍ച്ച് 13ന് തന്നെ അന്വേഷണാനുമതി നല്‍കിയെന്നത് അത്ഭുതകരമാണ്. സാധാരണ ഗതിയില്‍ ഇത്തരം തീരുമാനങ്ങളെടുത്താല്‍ ബുള്ളറ്റിന്‍ വഴി സഭാംഗങ്ങളെ അറിയിക്കും. ഇവിടെ ആരോപണ വിധേയനായ അംഗത്തെ പോലും അറിയിച്ചില്ല. സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നും മാര്‍ച്ച് 13ന് അനുമതി കൊടുത്ത കാര്യം പുറത്ത് വിട്ടത്.സ്പീക്കറുടെ നടപടി സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുന്നതും ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും സ്പീക്കറുടെ നിഷ് പക്ഷതയ്ക്ക്ക്ഷതമേല്‍പ്പിക്കുന്നതുമാണെന്ന് അവർ കുറ്റപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?