കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറയുന്നതായി കോവിഡ് രോഗം മാറിയ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോ അറിയിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ താൻ ഇവിടത്തെ ചികിത്സ, ആശുപത്രി വാസം, ആഹാരം, പരിചരണം എന്നിവയുടെ ഗുണമറിഞ്ഞിട്ടാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ചികിത്സയിലും തുടർന്ന് നിരീക്ഷണത്തിലും കഴിഞ്ഞ ഓരോ ദിവസവും അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞതായിരുന്നു. എല്ലാ വർഷവും കേരളത്തിൽ എത്താറുണ്ട്. ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനായിരുന്നു ആ വരവെല്ലാം. ഇത്തവണ തികച്ചും അപ്രതീക്ഷിതമായി കേരളത്തിന്റെ മികവുറ്റ ആരോഗ്യരംഗത്തെ അറിയാനും അനുഭവിക്കാനും ഇടയായി. എല്ലാം മനസിൽ മായാതെയുണ്ടെന്നും വീണ്ടും കേരളത്തിലേക്ക് വരുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?