കൊറോണ വിഷയത്തിൽ ദേശീയ തലത്തിൽ എന്ന പോലെ വിവിധയിടങ്ങളിൽ കേരളീയർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിന് ശക്തവും ഫലപ്രദവുമായ ഇടപെടലുകളാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശ്രീ .എ .കെ .ആൻ്റണി ഡൽഹിയിൽ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ, വിശിഷ്യ ഗൾഫ് നാടുകളിൽ, ദുരിതം പേറിക്കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന് ദൈനംദിനം പലതവണയാണ് വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള അധികാരികളുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുപോലെ ബോംബേയിലും ഡൽഹിയിലും മറ്റുമുള്ള മലയാളികളായ നഴ്സുമാർ അനുഭവിച്ചുകാണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിലും അദ്ദേഹം സമ്മർദ്ദം തുടരുന്നു. വിമാന സർവീസ് പുനരാരംഭിച്ചാൽ ഉടൻ മലയാളികളായ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ മുൻഗണന നൽകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അദ്ദേഹത്തിന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ദേശീയ നേതാക്കളിൽ ശ്രീ.എ.കെ.ആൻ്റണിയുടെ വാക്കുകൾക്ക് കേന്ദ്ര മന്ത്രിമാരും സെൻട്രൽ സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോസ്ഥരും ഇന്നും വളരെയേറെ പ്രാധാന്യവും പരിഗണനയും നൽകി വരുന്നതിനാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ ശക്തമായ ഇടപെടലുകൾ കേരളത്തിന് ഏറെ സഹായകരമാകുമെന്നാണ് ഡൽഹിയിലെ മാധ്യമ പ്രവർത്തകരുടെ വിലയിരുത്തൽ. വിവിധയിടങ്ങളിൽ ദുരിതം പേറിക്കഴിയുന്ന ഒട്ടേറെപ്പേരാണ് ദിനംപ്രതി അദ്ദേഹത്തെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?