ജനവഞ്ചനയ്ക്കേറ്റ തിരിച്ചടി - എ.എ.അസീസ്

  • 21/04/2020

സ്പ്രിംക്ലറിന് ഇനി ഡാറ്റ അപ് ലോഡ് ചെയ്യരുതെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നടപടിക്കേറ്റ പ്രഹരമാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു

മുഖ്യമന്ത്രിയും നിയമവകുപ്പും മറ്റും കേന്ദ്രങ്ങളും അറിയാതെ ഐ ടി സെക്രട്ടറി തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതെന്ന വാദം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. പഴയ ആരോപണങ്ങൾ ചികഞ്ഞെടുത്ത് രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായി അന്വേഷണത്തിനു ഉത്തരവിടുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ട് വിദേശ രാജ്യത്തുള്ള ഒരു കമ്പനിക്ക് രഹസ്യവിവരങ്ങൾ കൈമാറുന്നതിൽ ജനങ്ങൾക്കുണ്ടായ സംശയം ദുരീകരിക്കാൻ അന്വേഷണത്തിനു തയ്യാറാകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഇനി അവശേഷിക്കുന്ന ഒരു വർഷം കൂടി അഴിമതിക്ക് പുത്തൻ വഴികൾ തേടുകയാണോ ഡാറ്റ കൈമാറ്റം എന്ന് പൊതുസമൂഹം ചിന്തിക്കുന്നു. ഈ സാഹചര്യത്തിൽ സ്പ്രിംക്ലർ ഇടപാട് സിബിഐ അന്വേഷണം വേണമെന്ന് അസീസ് ആവശ്യപ്പെട്ടു.

Related News