സ്പ്രിങ്ക്ലറുമായ് ബന്ധപ്പെട്ട യഥാർത്ഥ ഇടപാടുകളും പാളിച്ചകളും മറച്ചുവെക്കാൻവേണ്ടി വിവാദം വഴിതിരിച്ചുവിടാനാണ് സർക്കാർ സംവിധാനങ്ങളും സി പി എം നേതാക്കളും ശ്രമിക്കുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. എന്നാൽ സ്പ്രിങ്ക്ളറിന്റേത് സൗജന്യ സേവനം പോലുമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.കോവിഡ് പ്രതിരോധത്തിന് വലിയ രീതിയിൽ ഡാറ്റ ശേഖരണവും വിശകലനവും അനിവാര്യമായി വരുമെന്നത് വസ്തുതയാണ്, അതിന് നിയമ ചട്ടങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ടു സുതാര്യമായി, അനിവാര്യമുള്ള വിവരസുരക്ഷ മുൻകരുതലുകളെടുത്തു കൊണ്ടു നടപടികൾ കൈക്കൊള്ളണമെന്നു മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടുന്നത്.കോടിക്കണക്കിന് രൂപ ചെലവിട്ട് കേരളം ഡാറ്റ സെന്റർ നടത്തി കൊണ്ടു പോകുന്നത് സർക്കാരിന് അടിയന്തരമായ സാഹചര്യത്തിൽ ഡാറ്റ മാനേജിംഗ് ആവശ്യങ്ങൾ നടത്തുക എന്ന ഉദ്ദേശത്തിൽ കൂടിയാണ്, വെള്ളാന ആക്കാൻ അല്ല. ലോകത്തിൽ ആകമാനം പകർച്ചവ്യാധി നിയന്ത്രണ യജ്ഞത്തിൽ ആവശ്യമായ ഡാറ്റ മാനേജിംഗ് സൊലൂഷൻ നൽകുന്ന ധാരാളം സ്വതന്ത്ര സോഫ്റ്റ് വെയർ മാർഗങ്ങൾ റേഡിമെയ്ഡ് ആയി ലഭ്യമാണ്. ഇവയിൽ പലതും ഒന്നിലധികം രാജ്യങ്ങൾ കോവിഡ് നിയന്ത്രണത്തിൽ ഉപയോഗിക്കുന്നുമുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ സമയത്ത് കേരളം സ്വതന്ത്ര സോഫ്റ്റ്‌വേർ നയം സ്വീകരിച്ചതാണ്, ഇപ്പോൾ പിണറായി സർക്കാരിന്റെ കാലത്ത് എന്തിനാണ് ഈ യൂ-ടേണ് എന്ന് വിശദീകരിക്കണം.കേരളത്തിന്റെ ആവശ്യങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വേർ മാർഗങ്ങൾ കൊണ്ടു പരിഹരിക്കാൻ പറ്റാത്തതാണെങ്കിൽ അതിന്റെ കാരണം സർക്കാർ വിശദീകരിക്കണമായിരുന്നു. പക്ഷെ ഇത് വരെ വിശദീകരിച്ചില്ല.
5.ഈ കരാറിൽ സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന് ധനവകുപ്പ് പരിശോധിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?അങ്ങനെയെങ്കിൽ ധനകാര്യ വകുപ്പ് പരിശോധിച്ചതിന്റെ രേഖകൾ പുറത്തുവിടണം ?
12.കേരള സർക്കാർ ഒരു അമേരിക്കൻ കമ്പനിക്കുവേണ്ടി തട്ടിപ്പ് നടത്തിയതോടു കൂടി കേരളത്തിലെ മുഴുവൻ സഖാക്കളും വിവര സ്വകാര്യത ഒരു വിഷയമേയല്ല എന്ന രൂപത്തിലേക്ക് രാഷ്ട്രീയത്തെയും പൊതുബോധത്തെയും കൊണ്ടുപോകുന്നത് എത്ര വലിയ അപകടമാണെന്ന് ചിന്തിക്കണം.
സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി എന്തുകൊണ്ടും സ്വാഗതാർഹമാണെന്ന് 2017 ആഗസ്റ്റ് 24ന് എഴുതിയ പിണറായി വിജയന്റെ മലക്കം മറച്ചിൽ മനസിലാക്കാം.എന്നാൽ മുൻ നിലപാടുകൾ വിഴുങ്ങിഡാറ്റാ കൈമാറ്റം ന്യായീകരിക്കുന്ന മറ്റ് നേതാക്കൾ ഇതു തന്നെയാണോ പാർട്ടിയുടെ നിലപാട് എന്ന് പരിശോധിക്കണം.ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തമുള്ള മന്ത്രിമാരിൽ നിന്നും ഉത്തരവാദിത്തത്തോടെയുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നത്.സ്വന്തം വകുപ്പായ ഐ ടി വകുപ്പിലെ അഴിമതിയെപ്പറ്റി ചോദ്യം ചോദിക്കുമ്പോൾ അതിന് മറുപടി പറയാതെ തന്റെ പാർട്ടിയിലെ പഴയ ആഭ്യന്തര കലഹകാലത്തെ 'മീഡിയ സിൻഡിക്കേറ്റ് ' ഉൾപ്പെടെ പല്ലുകൊഴിഞ്ഞ ആരോപണത്തെ മറുപടിയായി കൊണ്ടുവരുന്നത് ദയനീയമാണ്. ഇത് സി പി എമ്മിലെ ആഭ്യന്തര കലാപമല്ല, മറിച്ച് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?