സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ്- 19

  • 28/05/2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. മൂന്ന് പേര്‍ക്ക് നെഗറ്റീവായി.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1088 ആയി. 526 പേര്‍ ചികിൽസയിലുണ്ട്. 115297പേർ നിരീക്ഷണത്തിലുണ്ട്.  114305 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും നിരീക്ഷണത്തിലാണ്. 992 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 210  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 58460 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
കാസര്‍കോട് 18,
പാലക്കാട് 16,
കണ്ണൂര്‍ 10
മലപ്പുറം 8,
തിരുവനന്തപുരം,
തൃശ്ശൂര്‍ 7,
കോഴിക്കോട് 6.

Related News