അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

  • 20/06/2020

തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നോര്‍ക്ക സെക്രട്ടറി സര്‍ക്കാരിനുവേണ്ടി ഉത്തരവ് ഇറക്കിയത്. പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് നോര്‍ക്ക ഉത്തരവ് പുറത്തിറക്കിയത്.

Related News